Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 96th Reunion Celebration

Europe

മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ 96-ാമ​ത് റീയൂ​ണി​യ​ൻ ആ​ഘോ​ഷം ബോ​ണി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യി

ബോ​ൺ: ജ​ർ​മനി​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തിന്‍റെ 96-ാമ​ത് റീ​യൂ​ണി​യ​ൻ ആ​ഘോ​ഷം ബോ​ണി​ലെ ഹെ​യ്‌​ലി​ഗ് ഗൈ​സ്റ്റ് ദേ​വാ​ല​യ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഭ​ക്തി​നി​ർ​ഭ​ര​മാ​യി ന​ട​ന്നു. ജ​ർ​മനി​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളു​ടെ സ​ജീ​വ സാ​ന്നി​ധ്യം ഈ ​സം​ഗ​മ​ത്തെ സ്നേ​ഹ​ത്തി​ന്‍റെയും കൂ​ട്ടാ​യ്മ​യു​ടെ​യും അ​വി​സ്മ​ര​ണീ​യ വേ​ദി​യാ​ക്കി മാ​റ്റി.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ബി​ഷ​പ്പ് എ​മി​രി​റ്റ​സ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. ജ​ർ​മ​നി​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക​രു​ടെ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കോ​ർ എ​പ്പി​സ്കോ​പ്പ ഫാ. ​സ​ന്തോ​ഷ് തോ​മ​സ് കോ​യി​ക്ക​ൽ, അ​സോ​സി​യേ​റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​റും ബോ​ൺ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​ക വി​കാ​രി​യു​മാ​യ റ​വ. ഡോ. ​ജോ​സ​ഫ് ചേ​ല​മ്പ​റ​മ്പ​ത്ത്, ക​മ്മ്യൂ​ണി​യോ ഇ​ൻ ക്രി​സ്തോ ജ​ന​റ​ൽ സു​പ്പീ​രി​യ​ർ ഫാ. ​ജെ​യ്സ​ൺ താ​ഴ​ത്തേ​ൽ, ഫാ. ​ജോ​ബി​ൻ പു​ന്ത​ല​വി​ള​യി​ൽ, ഫാ. ​സാ​മു​വ​ൽ പ​റ​വി​ല​യി​ൽ, ഫാ. ​ബി​നോ​യ് കൊ​ച്ചു​ക​രി​ക്കാ​ത്തി​ൽ, ഫാ. ​സു​ബി​ൻ ചാ​ലി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി.

ഉ​പ​വി-​നീ​തി വ​ർ​ഷ​ത്തി​ന് തു​ട​ക്കം; ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

‌മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പു​ന​രൈ​ക്യ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ മു​ന്നൊ​രു​ക്ക​മാ​യി, 2026 സെ​പ്റ്റം​ബ​ർ 20 മു​ത​ൽ 2027 സെ​പ്റ്റം​ബ​ർ 19 വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ഉ​പ​വി-​നീ​തി വ​ർ​ഷ​ത്തി​ന്‍റെ (Year of Charity & Justice) റീ​ജി​യ​ണ​ൽ ത​ല ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു. 'നീ​യും പോ​യി അ​തു​പോ​ലെ ചെ​യ്യു​ക' (ലൂ​ക്കാ 10:37) എ​ന്ന ക്രി​സ്തു​വ​ച​നം ജീ​വി​ത​ത്തി​ൽ സാ​ക്ഷാ​ത്ക​രി​ച്ച്, ക​രു​ണ​യി​ലും നീ​തി​യി​ലും അ​ധി​ഷ്ഠി​ത​മാ​യ ഒ​രു സാ​ക്ഷ്യ ജീ​വി​ത​ത്തി​ലേ​ക്ക് വി​ശ്വാ​സി​ക​ളെ ന​യി​ക്കു​ക എ​ന്ന​താ​ണ് ഈ ​വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ മു​ഖ്യ ല​ക്ഷ്യം.

പു​തി​യ ചാ​പ്ലി​ൻ നി​യ​മ​ന​ങ്ങ​ളും ആ​ദ​ര​വും

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ അ​ഭി. ബി​ഷ​പ്പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്, കോ​ർ എ​പ്പി​സ്കോ​പ്പ ഫാ. ​സ​ന്തോ​ഷ് തോ​മ​സ്, റ​വ. ഡോ. ​ജോ​സ​ഫ് ചേ​ല​മ്പ​റ​മ്പ​ത്ത്, കൊ​ളോ​ൺ അ​തി​രൂ​പ​ത​യി​ലെ ഇ​ന്‍റർ​നാ​ഷ​ണ​ൽ കാ​ത്ത​ലി​ക്സ് വി​ഭാ​ഗം പ്ര​തി​നി​ധി ഇ​ങ്ബ​ർ​ട്ട് മ്യൂ​ഹെ, ജ​ർ​മനി​യി​ലെ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​രു​ൺ പാ​ല​ത്തി​ങ്ക​ൽ, വ​ർ​ഗീ​സ് ക​ർ​ണ്ണാ​ശേ​രി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജ​ർ​മ​നി​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ മി​ഷ​നു​ക​ളി​ലെ പു​തി​യ ചാ​പ്ലി​ൻ നി​യ​മ​ന​ങ്ങ​ളും ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പി​ച്ചു. മൈ​ൻ​സ് മി​ഷ​നി​ലേ​ക്ക് ഫാ. ​എ​ൽ​ദോ​യെ​യും, ബ​ർ​ലി​ൻ മി​ഷ​നി​ലേ​ക്ക് ഫാ. ​ജോ​ബി​ൻ പു​ന്ത​ല​വി​ള​യി​ലി​നെ​യും പു​തി​യ ചാ​പ്ലി​ന്മാ​രാ​യി നി​യ​മി​ച്ചു. കോ​ർ എ​പ്പി​സ്കോ​പ്പ സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട ഫാ. ​സ​ന്തോ​ഷ് തോ​മ​സ് കോ​യി​ക്ക​ലി​നെ​യും, അ​സോ​സി​യേ​റ്റ് കോ​ർ​ഡി​നേ​റ്റ​റാ​യി നി​യ​മി​ത​നാ​യ ഫാ. ​ജോ​സ​ഫ് ചേ​ല​മ്പ​റ​മ്പ​ത്തി​നെ​യും വി​ശ്വാ​സി സ​മൂ​ഹം അ​ഭി​ന​ന്ദി​ച്ചു.

ക​ലാ​പ​രി​പാ​ടി​ക​ളും സ​മാ​പ​ന​വും

സ​ൺ​ഡേ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും കു​ട്ടി​ക​ളും കു​ടും​ബ​ങ്ങ​ളും ചേ​ർ​ന്നൊ​രു​ക്കി​യ വി​വി​ധ ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും സം​ഗ​മ​ത്തി​ന് മാ​റ്റ് കൂ​ട്ടി. ബോ​ൺ ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ജോ​സ​ഫ് ചേ​ല​മ്പ​റ​മ്പ​ത്ത് അ​തി​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ക​യും ട്ര​സ്റ്റി വ​ർ​ഗീ​സ് ക​ർ​ണ്ണാ​ശേ​രി​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. മെ​ർ​ലി​ൻ റി​റ്റ്സ് ജ​ർ​മ്മ​ൻ ഭാ​ഷ​യി​ലും ജി​റ്റി പാ​ല​ത്തി​ങ്ക​ൽ മ​ല​യാ​ള​ത്തി​ലും പ​രി​പാ​ടി​ക​ളു​ടെ അ​വ​താ​ര​ക​രാ​യി.

ബ​ർ​ലി​ൻ, മാ​ഗ്‌​ഡെ​ബു​ർ​ഗ്, ഫ്രാ​ങ്ക്ഫ​ർ​ട്ട്, ഹൈ​ഡ​ൽ​ബ​ർ​ഗ്, മ്യൂ​ണി​ക്ക്, ക്രേ​ഫെ​ൽ​ഡ്, ഡോ​ർ​ട്ട്മു​ണ്ട് തു​ട​ങ്ങി ജ​ർ​മ​നി​യു​ടെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ വൈ​ദി​ക​രും സ​ന്യ​സ്ത​രും അ​ൽ​മാ​യ​രും ഒ​ത്തു​ചേ​ർ​ന്ന ഈ ​മ​ഹാ​സം​ഗ​മം ജ​ർ​മ​നി​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​വും സേ​വ​ന സ​ന്ന​ദ്ധ​ത​യും ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന വേ​ദി​യാ​യി മാ​റി.

Latest News

Corehub Up